പോയ നാളുകള്‍, ഇല കൊഴിഞ്ഞ വസന്തങ്ങള്‍, പിന്നിട്ട പാതകള്‍
നഷ്ടപെട്ട കുറേ വര്‍ഷങ്ങളും കുറേ നല്ല സ്വപ്നങ്ങളും........
ഒരു നേര്‍ത്ത ചാറ്റല്‍ മഴയത്ത് എന്റെ കുടക്കീഴില്‍ വന്നതാണു നീ
നിനവിലും കനവിലും നിദ്രയില്‍ പോലും
അറിയാതെ നിന്നെഞ്ഞാനറിഞ്ഞു
കാണാതെ നിന്നെ ഞ്ഞാന്‍ കണ്ടു
പറയാതെ നിന്നെ ഞ്ഞാന്‍ പ്രണയിച്ചു
എനിക് വേണ്ടി മാത്രം വിടര്‍ന്നിരുന്ന ഹൃദയമിടിപ്പിന്‍ നിഷ്കളങ്കതയുള്ള നിന്റെ പുഞ്ചിരി സ്വന്തമാക്കിയപ്പോള്‍ ലോകം പിടിച്ചടക്കിയ ആവേശമായിരുന്നു. എന്റെ നഷ്ടങ്ങളില്‍ എന്നേക്കാള്‍ വേദനിക്കുന്ന എന്റെ വേദനകളില്‍ എനിക് സ്വാന്തനമെകുന്ന നിന്റെ സാനിധ്യമാണ് ഇന്നെന്റെ ജീവസ്പന്തനം
ഇന്നെ൯ ആത്മവില്‍ തുളുമ്പും ആശ്വാസം നീ മാത്രം
ഓര്‍ത്തിടുവാന്‍ അന്നുമിന്നും നിന്‍മുഖം മാത്രം
അരികില്‍ ഇല്ലെങ്കിലും അറിയുന്നു ഞ്ഞാ൯
നിന്റെ കരലാളനത്തിന്റെ മൃദുസ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞ്ഞാ൯
നിന്റെ ദിവ്യാനുരഗത്തി൯ ഹൃദയസ്പര്‍ശം
നമുക് പ്രണയത്തിന്റേതായ ആ ദിനങ്ങള്‍ ഒരു പുസ്തകതാളിലെന്ന പോലെ ഞ്ഞാ൯ ഇന്നും ഓര്‍മിക്കുന്നു......
ആദ്യ നോട്ടത്തില്‍ പ൪ദക്ക് പിന്നില്‍ മുഖമൊളിപ്പിച്ചതും
പോരിവെയിലില്‍ നഗ്നപാദയായി എന്നെ വിളിക്കാന്‍ വന്നതും
ഹൃദയരഹസ്യങ്ങള്‍ പങ്കുവെച്ചതും .... എല്ലാം
നിനക്കുള്ളതെല്ലാം എനിക് വാഗ്ദാനം ചെയ്തിട്ടും ഒരു പുഞ്ചിരി മാത്രം സ്വീകരിച്ചുകൊണ്ട് നിന്റെ പരിശുദ്ധിയെ ഞ്ഞാ൯ പ്രണയിച്ചു !
നിന്നോട് പിണങിയതും നിന്റെ വരണ്ട ചുണ്ടുകള്‍ വിറകൊണ്ടതും
അവസാനമായി എന്റെ പ്രവാസത്തിലേക്കുള്ള കാല്‍വെപ്പില്‍ നിശബ്ദയായി നീ രാവും പകലും കണ്ണീരൊഴുക്കിയതും
കരഞ്ഞു കരഞ്ഞെന്നെ കരയിപ്പിച്ചതും... സഖീ ഞ്ഞാ൯ ഇന്നുമൊര്‍ക്കുന്നു
പ്രിയെ ... നീ കരയരുത്
നിന്റെ കണ്ണുകള്‍ കലങ്ങരുത്
കരയുന്ന കണ്ണുകളേക്കാള്‍ എനിക്കിഷ്ടം നിന്റെ ആ കഥപറയുന്ന കണ്ണുകളാണ്
നിന്റെ കാത്തിരിപ്പിനൊടുവില്‍ ഞ്ഞാ൯ വരും നിന്റെ ആ കഥപറയുന്ന കണ്ണുകള്‍ കാണാന്‍
.
.
.
.
ഓര്‍ക്കുക സഖീ...
നീ കരഞ്ഞാല്‍ മുറിപ്പെടുന്നതെന്റെ ഹൃദായമാണ്
നീ പൊഴിക്കുന്ന ഓരോ തുള്ളി കണ്ണുനീരും വന്നുപതിക്കുന്നതെന്റെ നെഞ്ചിലാണ്
നിന്റെ വ്യകുലതകളില്‍ ചോര്‍ന്നുപോകുന്നതെന്റെ ധൈര്യമാണ്
നീ ഇല്ലാതാകുമ്പോള്‍ എനിക് നഷ്ടപ്പെടുന്നത് എന്നെത്തന്നെയാണ്.......
This comment has been removed by the author.
ReplyDelete