Friday, January 22, 2010

അപര്‍ണ്ണ

(തിളങ്ങുന്ന കണ്ണുകള്‍ ഉള്ളവള്‍)



"ചിറയിലെ കെട്ടു പൊട്ടിക്കുന്നു, കാണാന്‍ വരുന്നൊ"
ഈ വാക്കുകള്‍ക്കു ഒപ്പം ഒരു സ്വാമി മണം ഉണ്ടായിരുന്നു. അതിരാവിലെ കുളിച്ചുതൊഴുതു കടയില്‍ പൂജാസാമഗ്രികള്‍ വാങ്ങാന്‍ വരുന്ന സ്വാമിമാരുടെ ഗന്ധമായിരുന്നു അവള്‍ക്ക്. ഈറന്‍ മുടിയിലെ വെള്ളം അപ്പൊഴും തുലസിയിലയിലൂടെ താഴെ വീഴുന്നുണ്ടായിരുന്നു

"വരാല്ലൊ" ഉള്ളിലെ ആഹ്ലാദം പുറത്തു കാണിക്കതെ ഞാന്‍ പറഞ്ഞു.

ആഹ്ലാദിക്കാന്‍ വകയുണ്ടു. കാരണം ഇത്രയും നാള്‍ ഞാന്‍ ചിറയിന്‍മേല്‍ത്തന്നെ നിന്നാണു ചിറ മുറിക്കുന്നതു കാണുക.മീന്‍ വില്പ്പനക്കാരുടെയും കാണികളുടെയും ഇടയില്‍ നിന്നു ചിറ മുറിക്കുന്നതു കാണുക ശ്രമകരമാണു.എന്നാല്‍ ഇത്തവണ മനയുടെ പറമ്പില്‍ നിന്നു സുഗകരമായി കാണാനുള്ള സന്ദര്‍ഭമാണു കൈവന്നിരിക്കുന്നതു.ഗ്രാമത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മാര്‍ഗ്ഗമാണു ചിറകെട്ടി വെള്ളം സംഭരിക്കുക എന്നത്. ഈ ചിറ വര്‍ഷക്കാലത്തിനു അല്പ്പം മുന്‍പായി പൊട്ടിച്ചു കളയും. അപ്പൊള്‍ അതിലെ മീന്‍ പിടിക്കുന്നതിനും ചിറ മുറിക്കുന്നതു കാണുന്നതിനുമായി വലിയ ഒരു ജനാവലി തന്നെ ഉണ്ടകാറുണ്ടു.

അമ്പലത്തിനുള്ളിലൂടെ കടക്കാം എന്ന നിര്‍ദ്ദേശത്തെ ഞാന്‍ വിലക്കി. കാരണം കടയുള്ളതു കൊണ്ടു സായിവിണ്ടെ മകനെ എല്ലാവര്‍ക്കും അറിയാം.സായിവെന്ന പേരു പാരമ്പര്യമായി കിട്ടിയതാണു. എന്‍റ്റെ പൂര്‍വ്വികര്‍ 'ബോംബെ സായിവ്' 'കമ്പനി സായിവ്' എന്നെല്ലാമാണു അറിയപ്പെട്ടിരുന്നതു.

പടിപ്പുര കടന്നു വീട്ടിലേക്കാണു നടക്കുന്നതു എന്നു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ചോദിച്ചു " എന്താ? ചിറപൊട്ടിക്കുന്നതു കാണേണ്ടെ?"

അവള്‍ ചിരിച്ചു " നമ്മുടെ Light-house നിന്നു കാണാമെടോ... ''
തട്ടിന്‍പുറത്തെ കിളിവാതലോടുകൂടിയ ചാരുപടിയെ ആണു ഞങ്ങള്‍ Light-house എന്നു പറയാറു.
അവള്‍ക്കവിടെ നിന്നാല്‍ ആ പ്രദേശം മുഴുവന്‍ കാണാം. കുരിശ്ശുപള്ളിയും മുട്ടപ്പാറയും കാണാന്‍ കഴിയുന്ന ആ സ്ഥലം അക്ഷരാര്‍ത്തത്തില്‍ Light-house തന്നെ.

" മാത്രോല്ല, തൊടീലു ഇപ്പൊ നിറച്ച് കീരികളാത്രേ..." അവള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു.
കീരികളോടു അവള്‍ക്കുള്ള ഭയം എനിക്കു നെരത്തേ അറിയാവുന്നതുമാണു. Jurassic Park ലെ Dinosaurs ആയിട്ടാണു അവള്‍ കീരികളെ താരതമ്യം ചെയ്യാറ്.

മനയുടെ ഉമ്മറത്തുതന്നെ വയസ്സായ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു.
ഇല്ല, പ്രായം അന്‍പതില്‍ ഏറെ തോന്നിക്കില്ല. ആഢിത്യം ഉള്ള ഒരു മധ്യവയസ്ക്ക.
കണ്ണട ഉയര്‍ത്തിക്കൊണ്ടു അവര്‍ ചിരിച്ചുകൊണ്ടു അവര്‍ ചോദിച്ചു "വന്നോ"

അതിനുമറുപടിയായി അവള്‍ മറ്റൊരു ചോദ്യമാണു ചോദിച്ചതു " എന്താ അമ്മമ്മേ..."

" ഒന്നൂല്യ കുട്ടീ, ഞ്യാന്‍ പഠിച്ചിരുന്ന കാലത്തു ആണ്‍കുട്ടികളോടു മിണ്ടുക കൂടി ഇല്ലായിരുന്നു, അതോര്‍ത്തു ചിരിച്ചതാ..." അമ്മമ്മയുടെ ഈ മറുപടിയില്‍ നിന്നു എനിക്കു മനസ്സിലായി, ഞാന്‍ വരുമ്മെന്നു അവള്‍ നേരത്തെ പറഞ്ഞിരുന്നു...

" കാലം മാറീലെ അമ്മമ്മേ... നോക്കു, അമ്മമ്മ പഴയ Graduate ആണു, എന്നിട്ടും..." ചുവരില്‍ തൂക്കിയിരുന്ന Group-Photo യില്‍ ചൂണ്ടി അവള്‍ പറഞ്ഞു.
കേരളവര്‍മ്മയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി. അതെനിക്കൊരു പുതിയ അറിവായിരുന്നു. എന്തോ ജോലി ഉണ്ടായിരുന്നതായി അറിയാമായിരുന്നു.അതിന്റ്റെ Pension വാങ്ങാന്‍ അപ്പൂപ്പന്‍ പോയിരിക്കുകയാണു എന്നു അവള്‍ വഴിയില്‍ വച്ചു പറന്നിരുന്നു.
കുറച്ചുനാള്‍ മുന്‍പ് അഹിന്ദുവായ ഏതോ കൂട്ടുകാരി വന്നപ്പോള്‍ അപ്പൂപ്പന്‍ പറഞ്ഞത്രേ " അശുദ്ധാക്കണ്ടു നോക്കിക്കോളൂ"എന്ന്.
മൂത്രമൊഴിച്ചിട്ടു കഴുകാത്ത നിങ്ങള്‍ക്കണോ ശുദ്ധി എന്നു എനിക്കു ചോദിക്കണമെന്നു ഉണ്ടായിരുന്നു.

"മോരെടുത്തു കൊടുക്കൂ..." അമ്മമ്മ അകത്തേക്കു ചൂണ്ടി.

അവള്‍ എന്നെയും അകത്തേക്കു ക്ഷണിച്ചു. മോരല്ല അവള്‍ എനിക്കു തന്നതു. രാവിലെ അമ്പലത്തില്‍ നിന്നു ലഭിച്ച പ്രസാദം ആയിരുന്നു.

ഞ്യാന്‍ പുതിയ ഒരു ലോകത്തു എത്തിയ പോലെ തോന്നി. തികച്ചും അപരിചിതമായ അന്തരീക്ഷം. എണ്ണ വിളക്കുകളുടെ ഗന്ധം...ചായാചിത്രങ്ങള്‍...നിശബ്ദദയില്‍ ആട്ടുകട്ടിലിണ്ടെ ഞരക്കം...

വെളിച്ചക്കുറവു പരിഹരിക്കാന്‍ എന്നവണ്ണം അവള്‍ ജനല്‍പ്പാളികള്‍ തുറന്നിട്ടു.എന്നിട്ടു ഒരു Guide നെപ്പോലെ വിവരിക്കുവാന്‍ തുടങ്ങി.

ആ മനക്കു 120 വര്‍ഷമെങ്കിലും പഴക്കമുണ്ടത്രേ,അന്നത്തെ കാലത്തു ബേപ്പൂരുനിന്നും മരഉരുപ്പിടികള്‍ എത്തിക്കുക എന്നതു ശ്രമകരമായ ജോലി ആയിരുന്നു. ഇന്നു ഈ കാണുന്ന രീതിയിലേക്കു കോലായിയും മറ്റും പുതുക്കിപ്പണിതതു അപ്പൂപ്പനാണു. ചുവരിലെ ചായാചിത്രങ്ങള്‍ ചൂണ്ടി ആരെല്ലാമാണെന്നു വിശദീകരിച്ചു.അവളുടെ ഓരോ വാക്കിലും അവള്‍ക്കു തന്‍റ്റെ പൂര്‍വ്വികരോടുള്ള ബഹുമാനം ഇഴചേര്‍ന്നിരുന്നു.
മുറികള്‍ ഒരോന്നായി പരിചയപ്പെടുത്തി.അവയുടെ പ്രത്യേകതകളും പഴയതും പുതിയതുമായ അവകാശികളെപ്പറ്റിയും വിവരിച്ചു.ഇപ്പോള്‍ അതെല്ലാം ഒഴിഞ്ഞു കിടക്കുകയാണു.
"വിഷു എല്ലാവരും എത്തുമായിരിക്കും" വാക്കുകളില്‍ സംശയം കലര്‍ന്നിരുന്നു.

ഒരു വാതിലിനു മുന്‍പില്‍ എത്തിയപ്പോള്‍ അവള്‍ നിന്നു. എന്നിട്ടു പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. "ഇതില്‍ നിന്നെ ഒരു അത്ഭുതം കാത്തിരിപ്പുണ്ടു... നീ തന്നെ തുറന്നു നോക്കു..."

അടഞ്ഞു കിടക്കുന്ന ആ മുറിയില്‍ നിന്നു കതകു തുറന്നാല്‍ ഉടനെ ഒരു വവ്വാലോ പെരുച്ചാഴിയോ പുറത്തു ചാടിയെക്കാം, അല്ലെങ്കില്‍ ചുവപ്പാര്‍ന്ന പ്രഭയില്‍ മുങ്ങിനില്‍ക്കുന്ന ഒരു വിഗ്രഹം. ഇതില്‍ ഏതായാലും ഞാന്‍ ഭയപ്പെടുകയില്ല, അല്ലെങ്കില്‍ ഭയം പുറത്തു കാണിക്കുകയില്ല.

തികഞ്ഞ ആകാംഷയോടെ ഞാന്‍ കതകു തള്ളിത്തുറന്നു.

സൂര്യരശ്മികള്‍ കരുത്താര്‍ജിക്കുന്നേ ഉണ്ടായിരുന്നുള്ളു. എങ്കിലും താരതമ്യേന ഇരുളിള്‍ നിന്നിരുന്ന എണ്ടെ കണ്ണുകളെ വേദനിപ്പിക്കാന്‍ അവ പ്രാപ്തമായിരുന്നു.

ആ കതകുകള്‍ തുറന്നതു കിഴക്കിനിയിലേക്കാണു. കിഴക്കിനിയിലെ പച്ചപ്പുനിറഞ്ഞ കുളത്തിലേക്കു. കതകു മുതല്‍ കുളം വരെ ഓടിന്റ്റെ മേല്‍ക്കൂരയുള്ള കല്പ്പടവുകളായിരുന്നു.ഓളം തുള്ളുന്ന കുളത്തിലെ സൂര്യരശ്മികള്‍ കതകിലൂടെ അകത്തേക്കു പ്രവഹിച്ചു. ചിറ വരും മുന്‍പേ തന്നെ ഗ്രാമത്തിലെ വറ്റാത്ത ജലശ്രോതസ്സുകളില്‍ ഒന്നായിരുന്നു ഈ കുളം.

കല്പ്പടവുകളില്‍ വച്ചു അവള്‍ എനിക്കു നവരസങ്ങള്‍ പകര്‍ന്നു തന്നു...

ശ്രിങ്കാരം.....
കരുണം.....
രൗദ്രം.....
ഹാസ്യം.....
അത്ഭുതം.....
വീരം.....
ശോകം.....
ഭയാനകം.....
ഭീഭത്സം.....

എല്ലാം പുതിയ കാഴ്ച്ചകള്‍.... പുതിയ അനുഭവങ്ങള്‍...

പക്ഷേ...

ഇതിനിടെ ചിറ പൊട്ടിയിരുന്നു...




***********************************************************************
അപര്‍ണ്ണയെ നിങ്ങള്‍ക്കു പരിചയപ്പെടുത്തിയില്ലല്ലോ? യത്ഥാര്‍ത്ത പേരു 'സരസ്വതി' എന്നാണു. വിളിപ്പേരാണു 'അപര്‍ണ്ണ' എന്നത്. അച്ചനും അമ്മയും പാലക്കാട് ആണു ജോലി ചെയ്യുന്നതു.അവള്‍ പഠിച്ചിരുന്നതും അവിടെ തന്നെ. എങ്കില്‍ ഞാന്‍ പരിചയപ്പെടുന്നതു എങ്ങിനെ എന്നല്ലേ?. ഞങ്ങള്‍ 2002ല്‍ പരീക്ഷ എഴുതിയ പത്താംതരക്കാര്‍ക്കു ഒരു പ്രത്യേകത ഉണ്ടു. അദ്ത്യാപക സമരം മൂലം ചരിത്രത്തില്‍ ആദ്യമായി മെയ് മാസത്തില്‍ പരീക്ഷ എഴുതിയവര്‍. കൂടുതലായി ലഭിച്ച രണ്ടു മാസം അവള്‍ അമ്മമ്മയുടെ അടുത്തേക്കു വന്നു. ഈ കാലത്തു ഞങ്ങള്‍ ആറുപേര്‍ ചേര്‍ന്നു ഗ്രാമത്തിലെ പ്രശസ്തനായ ഒരു അദ്ദ്യാപകനു കീഴില്‍ Tuition നു പോയിരുന്നു.

ഇപ്പോള്‍ അവളെ കണ്ടിട്ട് എട്ടു വര്‍ഷങ്ങള്‍ തികയുന്നു...
അവള്‍ തന്ന വിലാസത്തില്‍ പ്രാസം ഒപ്പിച്ചുവന്ന " ശ്ശേരി" കള്‍ അല്ലാതെ മറ്റൊന്നും എനിക്കോര്‍മ്മയില്ല.
കാലം അവളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കാം...

എങ്കിലും അവള്‍ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ?

ഇല്ല, ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല...
നിലവറയില്‍ വച്ചു സ്വപ്നത്തില്‍ നിന്നു ഉണര്‍ന്നവണ്ണം എന്റ്റെ കൈകള്‍ക്കുള്ളില്‍ നിന്നു അവള്‍ കുതറിയോടിയപ്പോള്‍ തൂക്കുവിളക്കില്‍ കൊണ്ടു മുറിഞ്ഞ പാട് അവളുടെ കൈത്തണ്ടയില്‍ ഇന്നുമുണ്ടെങ്കില്‍.........



....

2 comments:

  1. shefiiiiii adipoliyayitundu ta sathyam ..... ithu swantham creativity thanneyano???????????? anengil congrats

    ReplyDelete
  2. This comment has been removed by the author.

    ReplyDelete