
എന്നാ പറഞ്ഞാലും നമ്മടെ ഇല്ലിക്കല്‍ ഡാമില്‍ ഇരുന്നു കൂവുന്ന ഒരു സുഖം ഇവിടെ ഇല്ലെടാ ഉവ്വേ. കരുവന്നുര് എട്ടൂമന ആറാട്ടുപുഴ എന്നൊക്കെ പറയുന്ന പോലത്തെ സ്ഥലങ്ങളും ഇവിടില്ല. ലണ്ടന്‍ പിന്നെ നമ്മള് കേട്ടിട്ടുണ്ട്. മാഞ്ചസ്റ്റര്‍ കൂഞ്ചസ്റ്റര്‍, ഡെര്‍ബി കുര്‍ബി, ലങ്കാസ്റ്റര്‍ കുങ്കാസ്റ്റര്‍ ഇമ്മാതിരി സ്ഥലങ്ങളാണിവിടെ.എന്റെ കൂടെ അവിടുന്നു കേറിപ്പോന്നവന്‍മാരൊക്കെ ഇവിടെ അലമ്പോടലമ്പാ. ബ്രിട്ടണ്‍ ഇങ്ങനൊരു കൂതറ രാജ്യമാണെന്നു ഞാന്‍ വിചാരിച്ചില്ലെടാ ഉവ്വേ. കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും തുടങ്ങി ഇന്ത്യയിലെടുക്കാത്ത ചരക്കുകള്‍ കംപ്ളീറ്റും ഇവിടെയാ. എട്ടാം ക്ളാസ്സില്‍ തോറ്റ നമ്മടെ പുന്നയ്ക്കല്‍ മാമ്മദ് വരെ ഇവിടെയൊണ്ടെടാ ഉവ്വേ. MSc പഠിക്കുവാ. ഹൊ ! സമ്മതിക്കണം.
ഇതൊന്നും കേട്ട് നീ ഞെട്ടണ്ടാടാ ഉവ്വേ. തല്‍ക്കാലത്തേക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കൊറച്ച് കാശൊണ്ടെങ്കി നിനക്കും നമ്മടെ കറവക്കാരന്‍ ശങ്കറിനും വരെ ഇങ്ങോട്ടു പോരാമെടേ, നോ പ്രോബ്ളം. ഇവിടെ വന്നിട്ട് നീയെന്തു ചെയ്യുമെന്നുള്ളതാ പ്രശ്നം. ശങ്കറിനു ആണേല്‍ പശുവിനെ കറന്നു ജീവിക്കാം. നിനക്ക് എന്തെങ്കിലും കൈത്തൊഴില്‍ അറിയാമായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും ജീവിക്കാമായിരുന്നു. സ്റ്റുഡന്റ് വിസേല്‍ വന്നിട്ട് പഠിച്ചു ജീവിക്കാമെന്നുള്ള അഹങ്കാരം വേണ്ട. ഞങ്ങളാരും ഇവിടെ പഠിക്കുന്നില്ല. അല്ലെങ്കിലും യുകെയില്‍ സ്റ്റുഡന്റ് വിസേല്‍ വരുന്നത് പഠിക്കാനല്ലെന്ന് ലോകത്ത് എല്ലാവര്‍ക്കും അറിയാം.
എന്നാലും ചെല നാറികള് ഇവിടെ വന്ന് പഠിക്കുന്നുണ്ട്. അവനൊക്കെ മാസാമാസം വീട്ടിന്ന് കാശിങ്ങോട്ടാ. കൂടെപ്പഠിക്കുന്ന പെണ്ണുങ്ങളും ഇവന്മാരുമൊക്കെ ഒന്നിച്ചു വീടെടുത്താ താമസം. ഇവിടുത്തെ ഒരു തണുപ്പും സെറ്റപ്പുമൊക്കെ വച്ചു നോക്കുമ്പോള്‍ ബാക്കി നിനക്കൂഹിക്കാമല്ലോ. അവന്റാൈക്കെ ടൈംസ്. എടേ, ഞാന്‍ സത്യം പറഞ്ഞാല്‍ ഇവിടെ ഒരു ക്ലബ് ലാ . പാര്‍ട്ട് ടൈം ജോലിയാണെന്നു പറയും. പഠനത്തിന്റെ കൂടെയാകുമ്പോള്‍ അതിനേ വകുപ്പുള്ളൂ. പക്ഷെ, പ്ളസ് ടു ജയിക്കാത്ത ഞാന്‍ എംബിഎ പാസ്സാകുവേലന്നൊറപ്പുള്ളതു കൊണ്ട് പഠിക്കാമെന്നുള്ള വ്യാമോഹമൊന്നും ഇല്ലെടേ. നല്ല കട്ടപ്പണി തന്നെ.
എല്ലു മുറിയെ പണിതാല്‍ പല്ലു മുറിയെ തിന്നാം എന്ന പഴഞ്ചൊല്ല് കേട്ടിട്ട് മനസ്സു മടുത്താണ് ഇങ്ങോട്ടു വന്നത്. പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തളം സുധാകരന്റെ ഗാനമേള എന്നു പറഞ്ഞതുപോലാണ് കാര്യങ്ങള്‍. ഇവിടെ നമ്മളെടുക്കുന്ന പണിക്കൊന്നും ഒരു കണക്കുമില്ലെടേ. ഇപ്പം വലിയ കുഴപ്പമില്ല. എന്നാ പറഞ്ഞാലും പണിയെടുത്ത് കുറച്ച് തെറിയൊക്കെ കേട്ടാലും കാശു കിട്ടും. ഇവിടെ ആദ്യം വന്നപ്പോള്‍ വലിയ പാടായിരുന്നു. ഗള്‍ഫിലൊക്കെ കഷ്ടപ്പെട്ട് ജീവിക്കുന്നത് കണ്ടു ജന്മത്ത് അങ്ങോട്ടില്ലെന്നു വിചാരിച്ചതാ, ഇതിപ്പോ അതിനെക്കാള്‍ കഷ്ടമാ.
ഇവിടെ ആകെ മൊത്തം ഫ്രിഡ്ജില്‍ വച്ച അയലമാതിരിയുള്ള സാധനങ്ങളാടേയ്. ചുമ്മാ ബോറ്. നാട്ടില്‍ വന്നിട്ടു വേണം ഒന്നര്‍മാദിക്കാന്‍...
സ്നേഹപൂര്‍വം ഞാന്‍...