Wednesday, May 9, 2012

25 മെയില്‍ തൃശൂര്‍





തൃശ്ശൂരിലെ ക്രിസ്ത്യാനികള്‍ എല്ലാം പൂത്ത കാശുള്ളവരും എന്നാല്‍ പേരും പ്രശസ്തിയും ഇല്ലാത്തവരും ആണ്. പദവിക്ക് വേണ്ടി ഇവര്‍ എന്തും ചെയ്യും . ഇവിടത്തെ നായന്മാരുടെ പ്രധാന ജോലി കാശുള്ള ക്രിസ്ത്യാനികളെ കുഴിയില്‍ ചാടിക്കലാണ്- ഇവര്‍ പകല്‍ അടിക്കാറില്ല  . ( പക്ഷെ തൃശ്ശൂരിലെ ക്രിസ്ത്യാനികള്‍ തല്ലിയാല്‍ നായന്മാര്‍ ക്ഷമിക്കും ) ഇവിടുത്തെ വീടുകളിലെ  ഡ്രൈവര്‍ മാര്‍എല്ലാം  ടീ ഷര്‍ട്ട്‌ പ്രേമികള്‍ ആണ് . വസ്തു ഭാഗം വയ്പ്പ് തൃശ്ശൂരിലെ നായര്‍ തറവാടുകളുടെ ശാപം ആണ് .ഇവിടത്തെ പെണ്‍കുട്ടികള്‍ കലാകാരികള്‍ ആണെങ്കിലും കാമുകന്മാരാല്‍ ചാതിക്കപ്പെടുന്നവര്‍ ആണ്. അവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ക്ക് ക്രിസ്ത്യാനികളുടെ സഹായം കൂടിയേ തീരു .പാവപ്പെട്ട കുട്ടികളെ വീട്ടില്‍ നിര്‍ത്തി പഠിപ്പിച്ചു പത്താം ക്ലാസ്സ്‌ പാസ്സാക്കുക എന്നത് തൃശ്ശൂരിലെ ഓരോ ക്രിസ്ത്യാനിയുടെയും കര്‍ത്തവ്യം ആണ് .  ഓട്ടോ റിക്ഷ ഡ്രൈവര്‍ മാരെല്ലാം മയക്കു മരുന്നിനു അടിമപ്പെട്ടവര്‍ ആണ് .ഞാന്‍ ഉള്‍പ്പെടുന്ന മുസ്ലിംങ്ങള്‍ക്ക് ഈ നഗരത്തില്‍ യാതൊരു പ്രാധാന്യവു ഇല്ല . സര്‍വോപരി തൃശ്ശൂരിലെ ഡോക്ടര്‍ ന്മാര്‍ എല്ലാം വൈവാഹിക ഇതര ബന്ധങ്ങള്‍ വച്ച് പുലര്‍ത്തുന്നവര്‍ ആണ് .

പ്രദര്‍ശന വിജയം നേടിയ "പ്രാഞ്ചിയേട്ടന്‍ " എന്നാ ചിത്രത്തിന് എന്തോ ഭാഗ്യം കൊണ്ട് ഇത്തരം ഒരു റിവ്യൂ കണ്ടില്ല ..
മുകളില്‍ കൊടുത്തിരിക്കുന്ന ഈ റിവ്യൂ കൊണ്ട് താങ്കളുടെ സംശയങ്ങള്‍ മാറിയിട്ടുണ്ടാകും എന്ന് കരുതുന്നു .

പിന്നെ രണ്ടു വര്‍ഷത്തോളം ബാംഗ്ലൂര്‍ ജീവിച്ചതിന്റെ അടിസ്ഥാനത്തില്‍ പറയുകയാണ്‌ ഈ പറയുന്നവരുടെ ഈശ്വര വിശ്വസവും ദൈവബോധവും നേരിട്ട് ബോദ്യപ്പെടനം എങ്കില്‍ ഒറ്റ ഒരു തവണ കന്യാകുമാരി / കൊച്ചു വേളി എക്സ്പ്രസ്സ്‌ ഇല്‍ യാത്ര ചെയ്യുകയോ ലാല്‍ ബാഗ്‌ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കുകയോ ചെയ്താല്‍ മതിയാകും .എണ്ണിച്ചുട്ട അപ്പം പോലെ ഇവര്‍ക്ക് കിട്ടുന്ന 5000-8000 പോക്കറ്റ്‌ മണി ആ മഹാ നഗരത്തില്‍ ഒന്നിനും തികയില്ല . നാലുപെരുള്ള ഒരു മുറിയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടി കാമുകന്മാരോടൊപ്പം പുറത്തുപോയ മറ്റു മൂന്നു പേരെയും കാത്തു രണ്ടു ആഴ്ചയില്‍ കൂടുതല്‍ ഒറ്റയ്ക്ക് വീട്ടില്‍ ഇരിക്കില്ല .  ബംഗ്ലൂരില്‍ ഇവരെ കൊണ്ട് നടക്ക്കുന്നത് മുഖ്യമായും ബിസിനെസ്സ്‌ കാരുടെ മക്കള്‍ ആയ മാനേജ്‌മന്റ്‌ വിദ്യാര്‍ഥികള്‍ ആണ്. വര്‍ണ ലോകത്ത്‌ പറക്കാന്‍ വേണ്ടി മാത്രം പഠിക്കാന്‍ വന്നവര്‍ . എന്തിലും മുടക്ക് മുതല്‍ എങ്ങിനെ തിരിച്ചു പിടിക്കാം എന്ന് വ്യക്തമായ ധാരണ ഉള്ളവര്‍. എല്ലാവരും അവരവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ആരെയും കുറ്റപ്പെടുതെണ്ടതില്ല.

ഇത് എല്ലാവരെയും കുറിച്ചല്ല .ആരെയും വേദനിപ്പിക്കാനും അല്ല .വിദേശ രാജ്യങ്ങളിലും വളരെ മര്യാദയോടെ ജീവിക്കുന്നവരെയും എനിക്കറിയാം .ആതുരസേവന രംഗത്ത് നേഴ്സ് മാരുടെ സംഭാവനകള്‍ വിസ്മരിക്കുന്നുമില്ല.

പക്ഷെ കലയെ കലയായി മാത്രം കാണുക .അനാവശ്യമായ വ്യാഖ്യാനങ്ങള്‍ ഒഴിവാക്കുക . ഒരു സിനിമക്ക് രണ്ടര - മൂന്ന് മണിക്കൂറിലെ വിനോദത്തിനു അപ്പുറത്ത് ഒരു സമൂഹത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് മനസിലാക്കുക 

No comments:

Post a Comment