ഒരിക്കല്‍ അപ്പര്‍ പ്രൈമറി സ്കൂളില്‍ വച്ച് ഒരു അദ്യാപക എന്നോട് ചോദിക്കുകയുണ്ടായി ''നീ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരി ആയ സ്ത്രീ ആരാണ് ?''. രണ്ടാമത് ഒന്ന് ആലോചിക്കാതെ ഞാന്‍ മറുപടി പറന്നു.
'' എന്റെ മുത്തശ്ശി ''. ക്ലാസ്സില്‍ അതൊരു കൂട്ടച്ചിരി ഉയര്‍ത്തി എങ്കിലും എനിക്കതൊരു ഫലിതം അല്ലായിരുന്നു.
മുത്തശ്ശിയുടെ പ്രായം എത്രയാണെന്ന് എനിക്കറിയില്ല. അനുജത്തിമാരുടെ എല്ലാം വിവാഹം കഴിഞ്ന ശേഷമായിരുന്നത്രേ മുത്തശ്ശിയുടെ വിവാഹം . ഏകദേശം 35 -ആം വയസ്സില്‍, ഇപ്പോള്‍ അവരുടെ മൂത്ത മകളായ എന്റെ അമ്മാവിക്കു 65 വയസ്സ്, അതായത് മരിക്കുമ്പോള്‍ അവര്‍ക്ക് 100 വയസ്സോ അതില്‍ കൂടുതലോ ഉണ്ടാകുമായിരുന്നിരിക്കണം.
എന്നുവച്ചാല്‍ എന്റെ അദ്യാപക എന്നോടിത് ചോദിക്കുമ്പോള്‍ മുത്തശ്ശി അവരുടെ 90 കളില്‍ ആയിരുന്നിരിക്കണം. ആ പ്രായത്തിലും അവരുടെ ഭൂരിപക്ഷം മുടിയിഴകളും നരക്ക് കീഴടങ്ങിയിരുന്നില്ല. ചുളിവുകള്‍ ഉണ്ടെങ്കിലും വെളുത്ത് ചുവന്നു മാര്‍ദവം നഷ്ടപ്പെടാത്ത ചര്‍മം. മുഖശ്രീ എന്നതിന്റെ പര്യായം. അപ്പോള്‍ മുത്തശ്ശിയുടെ യവ്വനത്തില്‍ അവര്‍ എത്രയും സുന്ദരി ആയിരുന്നിരിക്കണം?.
മുത്തശ്ശിയുടെ പിതാവ് മത അദ്യാപകന്‍ ആയിരുന്നെങ്കിലും ആ കാലഘട്ടത്തിലെ മധ്യകേരളത്തിലെ മറ്റു മുസ്ലിം പെണ്കുട്ടികളെ പോലെ അവര്‍ക്കും ഭൗതിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും മരച്ചില്ലയില്‍ വന്നിരിക്കുന്ന പക്ഷികളുടെ കഥയിലൂടെ ന്യങ്ങളുടെ ബാല്യങ്ങളില്‍ കണക്കുകള്‍ പഠിപ്പിച്ചിരുന്നു. പ്രളയവും ചുഴലിക്കാറ്റും ആന ഇടഞ്ഞതും കൃഷി നശിച്ചതും ഭര്‍ത് സഹോദരന്‍ ജയിലില്‍ പോയതും വസൂരിയും പട്ടിണിയും അവര്‍ക്ക് പറന്നു തരാന്നുള്ള വെറും കഥകള്‍ ആയിരുന്നില്ല, ജീവിതത്തോട് മല്ലടിച്ച് വിജയച്ചിതതിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ കൂടി ആയിരുന്നു. ഓരോ കഥള്‍ക്ക് ശേഷവും ദൈവത്തെ സ്തുതിക്കാന്‍ അവര്‍ വിസ്മരിചിരുന്നില്ല.പട്ടിണിയെ അതിജീവിക്കാന്‍ അവര്‍ കണ്ടെത്തിയ ഭക്ഷണങ്ങള്‍ പിന്നീടു നങ്ങളുടെ ഇഷ്ട വിഭവങ്ങള്‍ ആയിമാറി.ഭക്ഷണത്തെ കുറിച്ച് വിചിത്രമായ ഒരു വീക്ഷണം അവര്‍ക്കുണ്ടായിരുന്നു. ദൈവം ഒരാള്‍ക്ക് ഇത്ര അരി എന്ന് വിധിച്ചിട്ടുണ്ട് , അയാള്‍ അത്രയും അരി ഭക്ഷണം കഴിച്ചു തീര്‍നാല്‍ ആയുസ്സ് തീരുമത്രേ. അതിനാല്‍ത്തന്നെ മറ്റു ഭക്ഷണങ്ങള്‍ ആയിരുന്നു അവര്‍ അതികവും കഴിച്ചത്. വേവിക്കാത്ത പച്ചക്കറികളും, മസാലയും എണ്ണയും കുറവുള്ള ഭക്ഷണക്രമങ്ങളും ആയിരുന്നിരിക്കണം അവരുടെ ആരോഗ്യത്തിന്റെ രഹസ്യം (ദാരിദ്രത്തിന്റെ ഭാഗമായി 100 മില്ലി വെളിച്ചെണ്ണ ആണ് ഒരു ആഴ്ചക്ക് അനുവധിക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരിക്കല്‍ ഞാന്‍ കേട്ടിട്ടുണ്ട്). ഇന്ന് എനിക്ക് കൊന്നയുടെ കൂമ്പ് ഇട്ടു കാച്ചിയ എണ്ണയുടെ ഗന്ധത്തിനു മുത്തശ്ശി അല്ലാതെ മറ്റു ഓര്‍മ്മകള്‍ ഒന്നുമില്ല.
പതുക്കെ പതുക്കെ അവര്‍ക്ക് ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു തുടങ്ങി. പ്രാര്‍ത്ഥനകള്‍ ആവര്തിക്കുനതായിരുന്നു തുടക്കം. പിന്നീടു വിശപ്പിനെ മറന്നു, മക്കളെ മറന്നു, ജീവിക്കുന്ന സ്ഥലം മറന്നു, വിസര്‍ജ്യങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു, ഉറക്കം നഷ്ടപ്പെട്ടു, പതിയെ പതിയെ വാക്കുകള്‍ ചുരുങ്ങി ... പിന്നീടു നിത്യ ശാന്തതയിലേക്ക്..
അങ്ങിനെ ആ തലമുറയിലെ അവസാന കണ്ണിയും അറ്റു...
ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ നാടിനു വലിയ മാറ്റങ്ങള്‍ ഒന്നുമില്ല... ആളുകളുടെ സമീപനങ്ങള്‍ക്കും...
പക്ഷെ മുത്തശ്ശിയുടെ സ്ഥാനം, അതവിടെ ഒഴിന്നു കിടക്കുകയാണ്. ആരും ആര്‍ക്കും പകരമാകില്ലല്ലോ ...
************************************************************************************************************
ബ്ലോഗിങ് എന്ന സമ്പ്രദായത്തിനു ആകൃഷ്ടനായി ആണ് ഞാന്‍ എഴുതുവാന്‍ തുടങ്ങിയത്. സാഹിത്യ അക്കാദമിയില്‍ ഒരു സുഹൃത്തിനൊപ്പം ചേര്‍ന്ന് പങ്കെടുത്ത നാടക കളരികള്‍ പ്രജോദനം ആയിരുന്നിരിക്കണം. അക്കാലത്തു നേരിട്ട് സംവേദിക്കുവാന്‍ ബുദ്ധിമുട്ടുള്ള ചിലരെ ചില കാര്യങ്ങള്‍ അറിയിക്കുക എന്നതു മാത്രമായിരുന്നു ലക്‌ഷ്യം. അവര്‍ എന്നെ വിട്ടു പോയപ്പോള്‍ ആ ബ്ലോഗ് പൂര്‍ണമായും 'നീല' യിലേക്ക് വഴിനീങ്ങി. Emotions Vs Emoticons എന്നായിരുന്നു അതിന്റെ പേര്. വായിക്കുന്നവരെ നിലനിര്‍ത്തുക എന്നതല്ലാതെ യാതൊരു ആത്മബന്ധവും എനിക്ക് ആ ബ്ലോഗിനോട് ഉണ്ടായിരുന്നില്ല.
നാട്ടിലെ ജീവിതം ഒരു ഭാരമാകുന്ന അവസ്ഥയില്‍ ആണ് ഞാന്‍ എന്റെ പ്രവാസത്തിലേക്ക് കാലെടുത്തു വക്കുന്നത്. ജീവിതത്തിന്റെ മൂന്നാം ഘട്ടം. എന്റെ ജീവിതം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ മാത്രമാണ്. നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം പരാചയപ്പെടുന്ന ഒരു പ്രക്രിയ. വ്യക്തികളും ദേശങ്ങളും മാറിയേക്കാം, എങ്കിലും എല്ലാ മാറ്റങ്ങളിലും മാറാത്ത പ്രക്രിയ. ആരെയും വേദനിപ്പിക്കാന്‍ ആയിരുന്നില്ല ഞാന്‍ യാത്രപോലും പറയാതെ പോന്നത്. ആരെ വിശ്വസിക്കണം എന്തിനു ജീവിക്കണം എന്നറിയാതെ മനസ്സ് ശൂന്യമായപ്പോള്‍ ആണ്. പക്ഷെ മരുഭൂമിയില്‍ എന്നെ കാത്തിരുന്നത് കടുത്ത ഏകാന്തത ആയിരുന്നു. ഒരുപാട് ചിന്തിക്കാനും സ്വയം വിശകലനം ചെയ്യാനും ലഭിച്ച അവസരം. ആ സമയത്താണ് പഴയ ബ്ലോഗ് പൂര്‍ണമായും നീക്കി ''the new black monkey'' നിര്‍മ്മിക്കുന്നത്. പക്ഷെ ഉദ്ധേശ ലക്‌ഷ്യം ഇപ്പോഴും വിദൂരത് ആണ്. എങ്കിലും എനിക്ക് ഇതിലൊരു ആത്മ സംതൃപ്തി ഉണ്ട്. ഒരു സ്വയം ഭോഗത്തിലും മികച്ചത്!!!.
* “A glory has departed”
Nehru, First Prime Minister of independent India, addressing the constituent, Assembly at New Delhi on 2nd Feb 1948, three days after the assassination of Mahatma Gandhi.

kollam tooo......nannayitundu ........keep it up......jeevithathile etavum valiya vedana namukku vendappetavarude maranamanu....ellavarkum innallengil nale aa vedana anubavikendi varum........
ReplyDelete