Wednesday, November 17, 2010

സപ്പുള്ള...



തലക്കു മുകളിലൂടെ വെളിച്ചം മാറിമറിയുന്നു...

അപ്പോള് സിനിമയിലും സീരിയലിലും കാണുന്നത് സത്യം തന്നെയാണ്.
ഓപ്പറേഷന് റൂമിലേക്ക് മലര്ന്നു ചെല്ലുന്നവര് കാണുന്നത് ഇതൊക്കെ തന്നെ.
തികച്ചും അരോചകമാണിത്... തനിക്ക് വേണ്ടി പുറത്ത് കാത്തിരിക്കുന്ന ഭര്ത്താവ്, ബന്തുക്കള്... നിശബ്ദതയെ തുളചുവരുന്ന ശബ്ദങ്ങളും കുട്ടികളുടെ കരച്ചിലും...
എല്ലായിപ്പോഴും ഒറ്റക്ക് ഇരിക്കാനായിരുന്നു ഞാന് ഇഷ്ടപ്പെട്ടത്. എനിക്ക് എന്റെ ''സപ്പുള്ള'' നഷ്ടപ്പെട്ടതില് പിന്നെ...

ഓ... സപ്പുള്ളയെ നിങ്ങള്ക്ക് പരിചയപ്പെടുത്തിയില്ലല്ലോ.
സപ്പുള്ള എന്നത് എനിക്ക് സഹോദരി നല്കിയ കളിപ്പാട്ടം ആയിരുന്നു.
മഞ്ഞ തലയും കാലുകളും പച്ച ശരീരവും ഉള്ള ആമകുഞ്ഞു ( അതില് ചുവപ്പും കൂടി ഉണ്ടായിരുന്നതായി സഹോദരന്‍ ഈയിടെ പ്രസ്തവന ഇറക്കിയിരുന്നു.)

അഞ്ചാം വയസ്സില്‍ സപ്പുള്ളയുടെ ചരടില്‍ കൈ കോര്‍ത്ത്‌ നടന്നത്തിന്റെ പകുതി പോലും പിന്നീട് നടന്നിട്ടില്ല... സപ്പുള്ളയെ
നെഞ്ചോട് ചേര്‍ത്തു ഉറങ്ങിയ അത്ര ഗാട്ഠമായി പിന്നീട് ഉറങ്ങിയിട്ടില്ല... സപ്പുള്ളയോടൊത്ത്‌ കഴിച്ച അത്ര ആസ്വാധ്യകരമായി
പിന്നീട് ഭക്ഷണം കഴിച്ചിട്ടില്ല...
തന്നോടുള്ള ചോദ്യങ്ങളുടെ എല്ലാം ഉത്തരം 'സപ്പുള്ള' മാത്രമായിരുന്ന ഒരു കാലം.

''മോളേ... നീ ഭക്ഷണം കഴിച്ചോ?''
''സപ്പുള്ള....''

''ഉറക്കം വരുന്നുണ്ടോ?''
'' സപ്പുള്ള''


നാവിന് തുമ്പില്‍ എപ്പോഴും സപ്പുള്ള ആയിരുന്നു. പക്ഷേ എങ്ങിനെയാണ്‌ അതു വന്നതെന്ന് അറിയില്ല. ഒരു അര്‍ഥാവും ഇല്ലാത്ത ഒരു വാക്ക്, എങ്കിലും എന്റെ ജീവിതത്തിനു ഒരുപാട്‌ അര്‍ത്ങ്ങള്‍ തന്ന വാക്ക്.

ദുരന്തങ്ങള്‍ ആകസ്മികമാണ്‌ എന്നു വെറുതെ പറയുന്നതാണ്. തൊട്ടടുത്ത്‌ തന്നെ അവ പതിയിരിപ്പുണ്ട്. നല്ലൊരു അവസരത്തിനായിട്ട്‌...

ബാല്യകാല കുസൃതികള്‍ക്ക് പേരുകേട്ടവനാണ്‌ എന്റെ സഹോദരന്‍. ഞാനും അഭിമാനിച്ചിരുന്നു അതില്‍, എന്റെ സപ്പുള്ളയെ
തകര്‍ക്കുന്നത്‌ വരെ...

അതേ... എന്റെ കണ്‍ മുന്‍പില്‍ ആണത്‌ നടന്നത്‌ ... യാതൊരു ദയയുമില്ലാതെ എറിന്നു തകര്‍ത്ത്‌ കളന്നു.

എന്റെ കണ്ണുകളില്‍ ഇരിട്ടു കയറി...
ശ്വാസ്വോച്ച്വാസം വര്‍ധിച്ചു...
തലക്കു പിറകില്‍ ഭാരം അനുഭവപ്പെട്ടു...
സിരകളില്‍ രക്തം ഇറച്ചു കയറുന്ന പോലെ...

ശക്തിയോടെ മുന്നോട്ട്‌ ആഞ്ഞു ....
ചുവടു തെറ്റി നിലത്തേക്ക്‌....

ഉള്ളം കയ്യില്‍ ഉള്ളതിനെ നഷ്ടപ്പെടുക... അതിന്റെ വേദന.. ഇതെല്ലാം ആദ്യമായി അനുഭവിച്ച്‌ അറിഞ്ഞു.

പിന്നീട് ഒന്നിനും എന്നെ വേദനിപ്പിക്കാനായില്ല.
കണ്‍ മുന്‍പില്‍ പൊഴിന്ന കണ്‍ നീറുകള്‍ക്കും... ദുര്‍വാസ്സികള്‍ക്കും... അവഗണകള്‍ക്കും...
ഒന്നിനു പിറകെ ഒന്നായി വീട്ടില്‍ എത്തിയ ദുരന്തങ്കള്‍ക്കും..
സുഹൃത്തുക്കളോട്‌ പോലും ആത്മാര്‍ഥത പുലര്‍ത്താന്‍ എനിക്കായില്ല. അവരുടെ രഹസ്യങ്ങള്‍ക്ക് എന്റെ രഹസ്യങ്ങള്‍ ഞാന്‍ മറുപടിയാക്കിയില്ല.
വേദനകളെ മെരുക്കാന് ഞാന്‍ പ്രാപ്തയായിരുന്നു. വേണ്ടാത്തിനെ കാണാതിരിക്കുക, കേള്‍ക്കാതിരിക്കുക...
.( എന്റെ ഈ കഴിവിന്‌ ഇന്നു ഫാന്‍സ്‌ വരെ ഉണ്ട്‌.)
പക്ഷേ ഇതു മൂലം ഒരു പേരും വീണ് കിട്ടി!!! ''ടിക്കമ്മായി'' *

തികച്ചും അപരീചിതനായ ഒരാള്‍ ജീവിതത്തിലേക്ക്‌ കടന്നു വന്നപ്പോഴും അനുവാദമില്ലാതെ എന്നിലേക്ക് ഒരു ജീവന്‍ പകര്‍ന്നപ്പോഴും ഞാന്‍ പ്രതികരിച്ചില്ല... വേദനിച്ചില്ല... കാരണം, സപ്പുള്ള നഷ്ടപെട്ട വേദനായോളം വരില്ല... ഇതൊന്നും...

അല്‍പ്പം മുന്‍പ്‌ കൈ ചേര്‍ത്ത്‌ പിടിച്ചു അദ്ദേഹം ചോദിച്ചത്‌ ഓര്‍മ്മവന്നു "മോനോ.. അതോ മൊളോ....."
മകനയാലും മകലായാലും എനിക്ക്‌ ഇതു എന്റെ "സപ്പുള്ള" യാണ്‌. എന്റെ ജീവിതത്തിലേക്ക്‌ വെളിച്ചം വീശുവാന് മാഴവില്ലീന്ന് നിറങ്കള്‍ ഏകുവാന്‍ എന്നപോലെ ദൈവം എനിക്കായി മാത്രം കാതതുവച്ച എന്റെ "സപ്പുള്ള"

തുടകളില്‍ രക്തത്തിന്റെ നനവ് അനുഭവപ്പെടുന്നു... കണ്ണുകള്‍ നിറയുന്നു... അല്ല... ഇതെനിക്ക്‌ വേദനയല്ല... എന്റെ സപ്പുള്ളക്കുള്ള പ്രാര്‍ഥനയാണ്...

വീണ്ടും വെളിച്ചങ്കള്‍ മാറിമറയുന്നു...


* ( ടിക്കമ്മായി : ബോയിംഗ്‌ ബോയിംഗ്‌ ചിത്രത്തില്‍ സുകുമാരി അവതരിപ്പിച്ച വേഷം, എന്തു ഭൂകമ്പം സംഭവിച്ചാലും സ്വന്തം കാര്യം മാത്രം സ്രതിക്കുന്നു )

0 comments:

Post a Comment